22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024

എലോൺ മസ്കിനെതിരെ ട്വിറ്റർ കോടതിയിലേക്ക്

Janayugom Webdesk
July 13, 2022 9:31 am

ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറിയ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാർ അംഗീകരിച്ച് ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ മസ്കിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റർ കോടതിയെ സമീപിച്ചിരിക്കുന്നത്.

കരാർ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്കിന്റെ അഭിഭാഷകൻ കരാറിൽ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകൾ ട്വിറ്റർ നൽകിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങാനുള്ള നീക്കത്തിൽ നിന്നുള്ള പിന്മാറ്റം.

മസ്കിന്റെ ആവശ്യങ്ങളെ ട്വിറ്റർ ബഹുമാനിച്ചില്ലെന്നും കരാർ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങൾ നീതീകരിക്കാനാകില്ലെന്നും മസ്കിന്റെ അഭിഭാഷകൻ മൈക്ക് റിംഗ്ലർ വ്യക്തമാക്കിയിരുന്നു.

Eng­lish summary;Twitter goes to court against Elon Musk

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.