19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023

നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

Janayugom Webdesk
January 3, 2023 11:19 am

നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞദിവസമാണ് കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കിഷോര്‍. സാമൂഹിക പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുന്ന കലാകാരൻ കൂടിയായിരുന്നു കിഷോർ. രാജ്യത്തെ കർഷകർക്കായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തിയിരുന്നു.

2022‑ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താര, മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Twit­ter sus­pends actor Kishore’s account
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.