2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 27, 2025
March 18, 2025
March 11, 2025
March 11, 2025
February 7, 2025
February 3, 2025
January 27, 2025
January 24, 2025
January 20, 2025

ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍; മുംബൈയില്‍ വന്‍ അപകടം ഒഴിവായി

Janayugom Webdesk
മുംബൈ
June 9, 2024 7:25 pm

മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍. തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇന്‍ഡോറില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. ഇന്‍ഡിഗോ വിമാനത്തിന്റെ ലാൻഡിങ്ങും എയര്‍ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫും വളരെ അടുത്ത സമയത്താണ് ഉണ്ടായിരിക്കുന്നത്. ഇൻഡിഗോ വിമാനം റൺവേ തൊടുമ്പോള്‍ എയർ ഇന്ത്യ വിമാനം റൺവേയിലൂടെ വേഗത കൂട്ടുന്നതായി കാണാം. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട.

ഇരുവിമാനങ്ങളിലുമായി നൂറുകണക്കിന് യാത്രക്കാരുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്‍ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. യാത്രക്കാരുടെ സുരക്ഷ തങ്ങൾക്ക് പ്രധാനമാണെന്നും ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്നും എയര്‍ ഇന്ത്യയും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വർഷം നവംബർ 17ന് ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടകരമായി അടുത്തുവന്നിരുന്നു. 

Eng­lish Summary:Two air­craft on the same run­way; A major acci­dent was avert­ed in Mumbai
You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.