ഹമാസ് ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ചു. ജുദിത് റായ് റാണന്‍ അവരുടെ 17‑കാരിയായ മകള്‍ നതാലി റാണന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഖത്തറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവരെ മോചിപ്പിച്ചത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍പ്പെട്ടവരാണ് മോചിതരായത്.
ഗാസ അതിര്‍ത്തിയില്‍ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ സംരക്ഷണത്തില്‍ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജുദിത്, തന്റെ അമ്മ തമാര്‍ റാണയുടെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിനും മകള്‍ നതാലിയുടെ ഹൈസ്‌കൂള്‍ ബിരുദദാനവുയി ബന്ധപ്പെട്ടും ഇസ്രയേലിലെത്തിയതായിരുന്നു. ഇതിനിടെ ഒക്ടോബര്‍ ഏഴിന് ജുദിതിനേയും മകളേയും ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന കിബ്ബുട്‌സ് നഹാല്‍ ഓസില്‍ ഹമാസ് പിടികൂടിയത്.
English Summary: Two Americans held hostage by Hamas freed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.