രണ്ടര വയസിൽ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ദിവ ജാൻവി എന്ന കൊച്ചു മിടുക്കി. ഈ ചെറിയ പ്രായത്തിനിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റെക്കോർഡുമാണ് ദിവ നേടിയത്. വില്ല്യാപ്പള്ളി ചെമ്മാണിമ്മൽ ശ്രീബിന്റെയും രമ്യയുടെയും മകളാണ് ദിവ ജാൻവി മകൾക്ക് ഒരു വയസ്സും എട്ട് മാസവും പ്രായമുള്ളപ്പോളാണ് രക്ഷിതാക്കൾക്ക് മകളുടെ കഴിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞത്. രണ്ട് വയസും നാലു മാസവും പ്രായമുള്ളപ്പോൾ രക്ഷിതാക്കൾ റെക്കോർഡിന് അപേക്ഷിച്ചു. അധികൃതർ രണ്ടാഴ്ച കൊണ്ട് അഗീകാരം നൽകുകയും മറ്റ് ഉയർന്ന റെക്കോർഡ്സിന് റഫർ ചെയ്യുകയും ചെയ്തു.
പൊതുവിജ്ഞാനം ചോദ്യങ്ങളുംഉത്തരങ്ങളും, സോളാർ സിസ്റ്റത്തിലെ പ്ലാനെറ്റ്സ് ഓർഡറിൽ ഇംഗ്ലീഷിൽ പറയും, ഒന്ന് മുതൽപത്തുവരെ എണ്ണം, ആഴ്ചയിലെ ദിവസങ്ങൾ ഇംഗ്ലീഷിൽ പറയും, ശരീര അവയവങ്ങൾ, ഇരുന്നൂറോളം മൃഗങ്ങൾ, പക്ഷികൾ, പച്ചക്കറികൾ, നിറങ്ങൾ തിരിച്ചറിയൽ, ഭക്ഷണ സാധനങ്ങൾ, വെഹിക്കിൾസ് പ്രാണികൾ, മീനുകൾ എന്നിവ തിരിച്ചറിയാനും ഇവയുടെ ഇംഗ്ലീഷ് പേരുകളും ഈ കൊച്ചുമിടുക്കിക്ക് കഴിയും. പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കാനും ദിവ തയ്യാറാണ്. ദിവ ജാൻവിയുടെ പിതാവ് ഖത്തറിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.മാതാവ് സ്പെഷ്യൽ ടീച്ചർ ട്രെയിനിയും ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.