ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജുവൈനല്‍ നിയമ പ്രകാരമാണ് അമ്മയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കഴിഞ്ഞ രാത്രിയിലാണ് രണ്ടര വയസുകാരിയുമായി അമ്മയും അമ്മൂമ്മയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയത്. തലയ്ക്ക് ക്ഷതമേറ്റെന്ന് വ്യക്തമാണെങ്കിലും അമ്മയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിച്ചു.
കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രണ്ടര വയസുള്ള ശരീരത്തില്‍ തലതൊട്ട് കാലുവരെ പലതരം പരിക്കുകളാണ് കണ്ടെത്തിയത്. പരിക്കുകളുടെ കാരണം വ്യക്തമല്ല. മുറിവിന്റെയും പൊള്ളലേറ്റത്തിന്റെയും പാടുകള്‍ ഇക്കൂട്ടത്തിലുണ്ട്. പഴക്കംചെന്ന മുറിവുകളും ശ്രദ്ധയില്‍പ്പെട്ടു. വിശദമായി അറിയാന്‍ എംആര്‍ഐ സ്‌കാനിങ്ങിന് ഒരുങ്ങിയപ്പോഴാണ് കുട്ടിക്ക് അപസ്മാരം കണ്ടത്. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
english summary; Two-and-a-half-year-old girl assaulted: Case against mother
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.