ആര്യൻകോട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ രണ്ടുപേർ പിടിയിൽ.അനന്തു (19), നിധിൻ (18) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ഒരു ബോംബ് സ്റ്റേഷനിലേക്കും മറ്റൊന്ന് പോലീസ് വാഹനം ലക്ഷ്യമാക്കിയുമാണ് എറിഞ്ഞത്.
എന്നാൽ സ്റ്റേഷനിലേക്കെറിഞ്ഞ ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ചാണ് സംഘം എറിഞ്ഞത്. സംഭവ സ്ഥലത്തുനിന്നും പെട്രോൾ ബോംബ് കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പ്രതികളുടെ ചെരിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
updating.……
english summary; two arrested in Bombay through police station case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.