23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Janayugom Webdesk
വണ്ടൻമേട്
February 28, 2024 5:51 pm

കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ഒരു കിലോ കഞ്ചാവുമായി കാറിൽ സഞ്ചരിച്ച ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ (29) അണക്കര ചക്കുപ്പള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ്  പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ്  പിടികൂടിയത്.

പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.തമിഴ്നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇന്നലെ ഏഴ്  മണിയോടെ ചേറ്റുകുഴി ശങ്കരൻകാനം പെട്രോൾ ബങ്കിന് സമീപം വാഹനം തടഞ്ഞ് നിർത്തി  നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.വണ്ടന്മേട് എസ്ഐ എബി പി മാത്യു ഡാൻസാഫ് ടീം എന്നിരവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry: Two arrest­ed with ganja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.