1 January 2026, Thursday

Related news

December 31, 2025
October 29, 2025
September 20, 2025
September 7, 2025
September 6, 2025
September 2, 2025
August 3, 2025
June 16, 2025
June 8, 2025
June 8, 2025

കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു

Janayugom Webdesk
ആദൂർ
April 11, 2023 6:05 pm

കാസര്‍ഗോഡ് അദൂര്‍ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അദൂർ ദേവരഡുക്കയിലെ ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (ഏഴ്), യൂസഫ് എന്ന ഹസൈനാറിന്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15  ഓടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ.

കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആശിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ കാസർഗോഡ്  ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ആദൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: Two chil­dren drowned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.