31 December 2025, Wednesday

Related news

December 21, 2025
December 10, 2025
December 8, 2025
December 5, 2025
November 16, 2025
October 18, 2025
October 18, 2025
October 16, 2025
October 7, 2025
August 16, 2025

ഗുജറാത്തിൽ ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടി, മുപ്പതോളം വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു, 10 പേർക്ക് പരിക്ക്

Janayugom Webdesk
അഹമ്മദാബാദ്
October 18, 2025 6:25 pm

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ്. 

പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30 ലധികം വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) അതുൽ പട്ടേൽ പറഞ്ഞു. രാത്രി പത്തരയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാ​ഗവും കല്ലെറിയും തീവെക്കുകയും ചെയ്തു. 

110 മുതൽ 120 വരെ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമായി പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.