22 December 2024, Sunday
KSFE Galaxy Chits Banner 2

രണ്ട് തലകളുള്ള പാമ്പിനെ കണ്ടെത്തി

Janayugom Webdesk
July 1, 2022 3:32 pm

ദക്ഷിണാഫ്രിക്കയില്‍ രണ്ട് തലകളുള്ള പാമ്പിനെ കണ്ടെത്തി. സതേണ്‍ ബ്രൗണ്‍ എഗ് ഈറ്റര്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് രണ്ട് തലകളോടെ പാമ്പ് രക്ഷാപ്രവര്‍ത്തകന്‍ നിക്ക് ഇവാന്‍സ് കണ്ടെത്തിയത്. ഒരാളുടെ പൂന്തോട്ടത്തില്‍ നിന്നാണ് രണ്ട് തലയുള്ള പാമ്പിനെ കണ്ടെത്തിയതെന്ന് ഇവാന്‍സ് കുറിച്ചു. പാമ്പിന്റെ ഫോട്ടോകളും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഡര്‍ബന് സമീപത്തെ എന്‍ഡ്വെഡ്വെയില്‍ താമസിക്കുന്ന ഒരാളുടെ പൂന്തോട്ടത്തിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് കുപ്പിലായിക്കി ഇവാന്‍സിനെ ഏല്‍പ്പിച്ചു. ‘രണ്ട് തലയുള്ള പാമ്പിനെ കാണുന്നത് വളരെ വിചിത്രമായ ഒരു കാഴ്ചയായിരുന്നു. ഇത് നീളമുള്ള ഒരു പ്രായപൂര്‍ത്തിയാകാത്ത പാമ്പാണ്. അത് എങ്ങനെ ചലിക്കുന്നു എന്നത രസകരമായിരുന്നു. ചിലപ്പോള്‍, തലകള്‍ പരസ്പരം എതിര്‍ദിശകളിലേക്ക് പോകാന്‍ ശ്രമിക്കും. ചിലപ്പോള്‍ അത് ഒരു തലയില്‍ മറ്റൊന്നായി വിശ്രമിക്കും’- ഇവാന്‍സ് കുറിച്ചു.

പാമ്പ് ഇപ്പോള്‍ സുരക്ഷിതമായി പ്രൊഫഷണല്‍ പരിചരണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. അറിയാവുന്നിടത്തോളം, ഇത്തരം പാമ്പുകള്‍ പൊതുവെ അധികകാലം ജീവിക്കില്ല. ഇത് കാട്ടില്‍ അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടോ അതിലധികമോ തലകളുമായി ജന്തുക്കള്‍ ജനിക്കുന്ന അവസ്ഥയെ പോളിസെഫലി എന്നാണ് പറയുക. സസ്തനികളേക്കാള്‍ ഉരഗങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്.

Eng­lish sum­ma­ry; two-head­ed snake was found

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.