23 January 2026, Friday

Related news

January 6, 2026
January 4, 2026
December 19, 2025
December 8, 2025
November 14, 2025
November 4, 2025
September 20, 2025
September 14, 2025
September 10, 2025
September 7, 2025

വിമാനത്താവളത്തില്‍ പൂര്‍ണ്ണ നഗ്നയായി യുവതിയുടെ പരാക്രമം: രണ്ടു പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഓസ്റ്റിന്‍
March 27, 2025 12:29 pm

പൂര്‍ണ്ണ നഗ്നയായി വിമാനത്താവളത്തില്‍ യുവതിയുടെ പരാക്രമം. രണ്ടു പേരെ കടിച്ചും പെന്‍സിലുപയോഗിച്ച് കുത്തിയും യുവതി പരിക്കേല്‍പ്പിച്ചു.ടെക്സിലെ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തിലായിരുന്നു സംഭവം. മാർച്ച് 14 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സമാന്ത പാൽമ എന്ന യുവതിയാണ് വിമാനത്താവളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എട്ടുവയസ്സ് പ്രായമുള്ള മകൾക്കൊപ്പമാണിവർ വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തിനകത്ത് കയറിയശേഷം ഇവർ പരസ്യമായി വസ്ത്രമുരിയുകയായിരുന്നു. തുടർന്ന് അവർ സുരക്ഷാ ഉദ്യോ​ഗസ്ഥരെ അസഭ്യം പറയുകയും പരിസരത്തെല്ലാം കയ്യിലെ കുപ്പിയിലുള്ള വെള്ളം ഒഴിക്കുകയും ചെയ്തു. ഇതിനിടെ വിമാനത്താവളത്തിലെ റെസ്റ്റോറന്റിലെ ജീവനക്കാരൻ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ താൻ വീനസ് ദേവതയാണെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെൻസിലുപയോ​ഗിച്ച് കുത്തുകയായിരുന്നു. കൂടാതെ മറ്റൊരാളുടെ കൈത്തണ്ടയിൽ കടിക്കുകയുംചെയ്തു. യുവതിയുടെ പരാക്രമം ഇവിടംകൊണ്ടും അവസാനിച്ചില്ല.

ന​ഗ്നത മറയ്ക്കാൻ കോട്ടുമായി ഒരു യുവതി സമാന്തയെ സമീപിച്ചെങ്കിലും അവരത് തട്ടിയെടുക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. വിമാനത്താവളത്തിലെ ഒരു മോണിറ്റർ തകർത്ത യുവതി തന്റെ ഫോൺ മറ്റൊരു സ്‌ക്രീനിലേക്ക് പലതവണ എറിയുകയും പിന്നീട് എമർജൻസി ഡോറിനുപിന്നിൽ ഒളിക്കുകയും ചെയ്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഈ സംഭവങ്ങളെല്ലാം ചുറ്റുംകൂടിയിരുന്ന പലരും മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.