3 May 2024, Friday

Related news

April 25, 2024
April 17, 2024
April 16, 2024
April 14, 2024
April 8, 2024
March 26, 2024
March 4, 2024
February 25, 2024
February 23, 2024
February 4, 2024

മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടിത്തം: രണ്ട് പേര്‍ മരിച്ചു

Janayugom Webdesk
മുംബൈ
January 22, 2022 11:02 am

മുംബൈയിലെ 20 നില കെട്ടിടത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ദക്ഷിണ മുംബൈയിലെ 20 നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാര്‍ദേവില്‍ ഭാട്ടിയ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന താമസ സമുച്ചയമായ കമല ടവറിന്റെ 18ാം നിലയില്‍ രാവിലെ 7.30 ഓടെയാണ് സംഭവം. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവരുടെ നില തൃപ്തികരമാണ്. ഒരാള്‍ ഐസിയുവിലാണ്. കെട്ടിടത്തിലെ താമസക്കാരായ പ്രായമായ ആറ് പേരെ ഓക്സിജന്‍ സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Two killed in Mum­bai fire

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.