24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് നക്സൽ ദമ്പതികൾ കീഴടങ്ങി

Janayugom Webdesk
കൊണ്ടഗാവ്
May 9, 2025 9:53 pm

ഛത്തീസ്ഗഢിലെ കൊണ്ടഗാവിൽ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് നക്സൽ ദമ്പതികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് ദമ്പതികളായ റായ്‌സിംഗ് കുമേതി എന്ന രത്തൻസിംഗ് കുമേതി (35), ഭാര്യ പുനായ് അച്‌ല എന്ന ഹിരോണ്ട (34) എന്നിവരാണ് കീഴടങ്ങിയത്. ദമ്പതികളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കുമേതിയും ഭാര്യയും കൊണ്ടഗാവ്, കാങ്കർ, രാജ്നന്ദഗാവ്, ഗരിയാബന്ദ്, ധംതാരി, നാരായൺപൂർ, സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നടന്ന മറ്റ് ഗുരുതരമായ നക്സലൈറ്റ് ആക്രമണങ്ങളിലും പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു

ദമ്പതികളിൽ പുരുഷൻ 2009ലെ 29 പൊലീസുകാർ കൊല്ലപ്പെട്ട രാജ്നന്ദ്ഗാവ് ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നതായും അവർ പറഞ്ഞു. നാരായൺപൂർ ജില്ലയിൽ നിന്നും രണ്ട് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തതായും അവരിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.