24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

കേരളത്തിൽ പുതുതായി രണ്ട് ഐടി പാർക്കുകൾ

Janayugom Webdesk
തിരുവനന്തപുരം
June 18, 2023 11:07 pm

കേരളത്തിൽ പുതുതായി രണ്ട് ഐടി പാർക്കുകൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈയിൽ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം സ്റ്റാർട്ടപ്പുകളിൽ മാത്രം 20,000 തൊഴിലവസരമുണ്ടാക്കും. ഐടി പാർക്കുകൾക്ക് പുറമെ ഇടനാഴികൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. തിരുവനന്തപുരം –കൊല്ലം, എറണാകുളം–ആലപ്പുഴ, എറണാകുളം –കൊരട്ടി, കോഴിക്കോട് –കണ്ണൂർ എന്നീ ഐടി ഇടനാഴികളാണ് തുടങ്ങുന്നത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടക്കുകയാണ്. സ്റ്റാർട്ടപ്പുകൾ വന്നതോടെ ഐടി മേഖലയിൽ മാറ്റമുണ്ടായി. യുവാക്കൾ തൊഴിലന്വേഷകരെന്നതിൽ നിന്ന് തൊഴിൽ ദാതാക്കളിലേക്ക് മാറി. വിപ്ലവകരമായ മാറ്റമാണിത്. സ്റ്റാർട്ടപ്പുകളെ പുതിയ മാനത്തിലേക്ക് ഉയർത്തിയതോടെ ഇന്ത്യയിലും ഏഷ്യയിലും ഒന്നാം സ്ഥാനത്തേക്ക് കേരളം ഉയർന്നു. അവിടെ നിന്ന് ഇനിയും മുന്നോട്ട് കുതിക്കാനാണ് സ്റ്റാർട്ടപ്പ്മിഷൻ പരിശ്രമിക്കുന്നത്. 

ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ഓ‌‌‌‌‌‌‌സ‌്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുടങ്ങുന്നത്. പ്രവാസികളുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇൻഫിനിറ്റി കേന്ദ്രങ്ങളിലെ പ്ലഗ് ആന്റ് പ്ലേ സംവിധാനത്തിലൂടെ പ്രവാസികൾക്കും കമ്പനി അവിടെത്തന്നെ പ്രവർത്തിപ്പിക്കാനാകും. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് നിക്ഷേപം സ്വീകരിക്കാനും പ്രവർത്തനം വിപുലീകരിക്കാനും ഇൻഫിനിറ്റി കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി പി ജോയ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സുഞ്ജയ് സുധീർ, ഐടി സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, കോൺസൽ ജനറൽ ഡോ. അമൻപുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി , ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ആസാദ് മൂപ്പൻ, ഐബിഎസ് എക്സിക്യുട്ടീവ് ചെയർമാൻ വി കെ മാത്യുസ് തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Two new IT parks in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.