മഥുരയില്‍ ജസവാസകേന്ദ്രത്തില്‍ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടുപേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മഥുരയിലെ കൃഷ്ണവിഹാര്‍ കോളനിയില്‍ ഞായര്‍ വൈകുന്നേരം ആറിനാണ് സംഭവം.
മൂന്നു വര്‍ഷം മാത്രം പഴക്കമുള്ള വാട്ടര്‍ ടാങ്ക് ഗംഗാജല്‍ കുടിവെള്ള പദ്ധതി പ്രകാരം 2021ലാണ് നിര്‍മ്മിച്ചത്. ആറ് കോടി രൂപയായിരുന്നു നിര്‍മ്മാണ ചെലവ്. രണ്ടര ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.
സമീപത്തുള്ള വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസട്രേറ്റ് ശൈലേന്ദ്രകുമാര്‍ സിങ് പറഞ്ഞു.
English Summary:
Two people died after a water tank burst in a residential area in Mathura
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.