
88.93 ഗ്രാം എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പന്തളം സ്വദേശി വർഗീസ്, ആലപ്പുഴ നൂറനാട് സ്വദേശി വിന്ധ്യ രാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
കലൂർ കത്രിക്കടവ് റോഡിലെ ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇവിടെ നിന്നാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഡിഎംഎയുമായി പിടിയിലായ ഒന്നാം പ്രതി ജോബിൻ ജോസഫ് നൽകിയ മൊഴിയാണ് ഇവരെ പിടികൂടാൻ നിര്‍മായകമായത്. വൈദ്യപരിശോധന അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.