
കെഎസ്ഇബി സബ്ഡിവിഷന്റെ ഭാഗമായുള്ള സ്റ്റോറില്‍ സബ് എന്‍ജിനീയര്‍ക്കും ഡ്രൈവര്‍ക്കും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റു. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥനും നിലവില്‍ സ്റ്റോറിലെ കരാര്‍ വാഹനത്തിന്റെ ഡ്രൈവറുമായ ചെന്നിത്തല ചെറുകോല്‍ ശ്രീനിലയത്തില്‍ സി.അശോക് രാജ്(68), സ്‌റ്റോറിലെ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന സബ് എന്‍ജിനിയര്‍ കണ്ടിയൂര്‍ കൃപാനിധിയില്‍ നന്ദനമോഹന്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 9.30ഓടെ കെഎസ്ഇബി സ്‌റ്റോറിന് സമീപം നില്‍ക്കുമ്പോഴാണ് വെളുത്ത നിറത്തിലുള്ള നായ അശോക് രാജിന്റെ കാലില്‍ കടിക്കുന്നത്. ഇതറിഞ്ഞ് ഡെറ്റോളുമായി ചെല്ലുമ്പോള്‍ സമീപത്ത് കിടന്ന ലോറിക്കടിയില്‍ ഇരുന്ന ഇതേ തെരുവ് നായ നന്ദനയ്ക്ക് നേരെ ചാടി വീണത്. നായ പാഞ്ഞടുക്കുന്നത് കണ്ട നന്ദന ഓടി മാറുന്നതിനിടെ വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അവിടെ നിന്ന് ഇറങ്ങിയ നായ കോടതിയ്ക്ക് സമീപം വിദ്യാര്‍ത്ഥികളെയും സ്ത്രീകളേയും അക്രമിക്കാന്‍ ചെന്നതായും നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പേവിഷബാധയേറ്റ മറ്റൊരു തെരുവ് നായ മാവേലിക്കരയില്‍ 80ഓളം ആളുകളേയും വളര്‍ത്തുമൃഗങ്ങളെയും കടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.