മണിപ്പൂരില്‍ രണ്ട് ഗ്രാമീണ സുരക്ഷാ വോളണ്ടിയര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. നിങ്തൗജം മനിസാന, എൻ ഒകെൻ എന്നിവരാണ് മരിച്ചത്. നിങ്തൗജം മനിസാനയുടെ മൃതദേഹം കിഴക്കൻ ഇംഫാലില്‍ നിന്നും ഞായറാഴ്ചയാണ് കണ്ടെടുത്തത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം ഫെബ്രുവരി ഒമ്പതിന് പരാതി നല്‍കിയിരുന്നു. വെടിയുണ്ടകള്‍ തുളച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
26വയസുകാരനായ എൻ ഒകെന്റെ മൃതദേഹം ഇംഫാല്‍ ജെഎൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ വാഹനത്തിനുള്ളില്‍ നിന്നുമാണ് കണ്ടെടുത്തത്. കിഴക്കൻ ഇംഫാലിലെ കടങ്ക്ബൈദിലെ സുരക്ഷാ വോളണ്ടിയറായിരുന്നു ഒകെന്‍. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചു. മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തില്‍ ഇതുവരെ 210 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. പതിനായിരത്തിലേറെ പേര്‍ വീട് ഉപേക്ഷിച്ചു പോയി.
English Summary: Two people were shot dead in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.