
എറണാകുളം അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ, കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ അങ്കമാലി ടിബി ജംഗ്ഷന് സമീപം കാർ തടഞ്ഞുനിർത്തി പരിശോധിക്കുമ്പോഴാണ് ഇരുവരെയും പിടികൂടിയത്.
കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പരിശോധന നടത്തിയത്. ഓണം ലക്ഷ്യമിട്ട് എത്തിച്ച രാസലഹരിയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.