ഗവര്‍ണര്‍മാരുടെ നിയമനത്തിന് ഇലക്ടറല്‍ കോളജ് സംവിധാനം വേണമെന്നും പിന്‍വലിക്കുവാന്‍ നിയമസഭകള്‍ക്ക് അധികാരം നല്കണമെന്നും നിര്‍ദേശിക്കുന്ന സ്വകാര്യ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.
അതത് സംസ്ഥാനങ്ങളിലെ എംഎല്‍എമാരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ചേര്‍ന്ന ഇലക്ടറല്‍ കോളജാകണം ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ടതെന്ന് സിപിഐ (എം) അംഗം ഡോ. വി ശിവദാസന്‍ അവതരിപ്പിച്ച ബില്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനങ്ങളുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്ന പക്ഷം ഗവര്‍ണറെ പിന്‍വലിക്കാന്‍ നിയമസഭയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കാന്‍ അധികാരം നല്‍കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.
ഡിഎംകെ അംഗം എം പി വില്‍സണ്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നിയമസഭ ഗവര്‍ണര്‍മാര്‍ക്ക് അയയ്ക്കുന്ന ബില്ലുകള്‍ പാസാക്കാന്‍ രണ്ടു മാസം കാലാവധി നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നു. ഇതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 ഭേദഗതി ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം.
കേരളത്തിലടക്കം ഗവര്‍ണര്‍ സ്ഥാനം സംസ്ഥാനങ്ങളുടെ അധികാരത്തില്‍ ഇടപെടാന്‍ കേന്ദ്രം ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബില്ലുകള്‍ പാര്‍ലമെന്റിലെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
English Summary: Two private member’s bills in the Rajya Sabha against the governorship
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.