28 April 2024, Sunday

Related news

March 11, 2024
February 15, 2024
January 30, 2024
December 4, 2023
August 11, 2023
July 31, 2023
July 28, 2023
March 29, 2023
February 10, 2023
December 9, 2022

56 സീറ്റുകളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2024 8:50 am

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റിലേക്കുകളിലുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനാണ് തിയതി പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശ്-10, മഹാരാഷ്ട്ര, ബിഹാര്‍-ആറ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്-അഞ്ച്, ഗുജറാത്ത്, കര്‍ണാടക‑നാല്, ആന്ധ്ര, തെലങ്കാന. രാജസ്ഥാന്‍, ഒഡിഷ‑മൂന്ന്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍-ഒന്ന് എന്നിങ്ങനെയാണ് ഒഴിവു വരുന്നത്.

ഫെബ്രുവരി എട്ടിന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ഫെബ്രുവരി 15 ആണ്. തൊട്ടടുത്ത ദിവസം നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള തീയതി ഫെബ്രുവരി 20 വരെ. 27ന് രാവിലെ ഒമ്പതു മുതല്‍ നാലുവരെ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം അഞ്ചുമണിയോടെ പുറത്തുവരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി.

നിലവില്‍ രാജ്യസഭാംഗങ്ങളായ 13 സംസ്ഥാനങ്ങളിലെ 50 പേരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലെ ആറു പേരുടെ കാലാവധി ഏപ്രില്‍ മൂന്നിനും. ആറു വര്‍ഷമാണ് ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി.

എല്ലാ രണ്ടു വര്‍ഷവും കൂടുമ്പോള്‍ ഏതാണ്ട് 30 ശതമാനത്തോളം എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കും.

Eng­lish Sum­ma­ry: Rajya Sab­ha elec­tions on 56 seats on Feb­ru­ary 27

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.