
പത്തനംതിട്ട ഓമല്ലൂര്‍ അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇലവുംതിട്ട ശ്രീശരൺ, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും പുഴയ്ക്ക് സമീപത്തെ ടര്‍ഫിൽ കളിക്കാൻ എത്തിയതായിരുന്നു ഇരുവരും. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതറിഞ്ഞ് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.