24 January 2026, Saturday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
വടക്കഞ്ചേരി
October 19, 2024 4:14 pm

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരി മാതാഹയർ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ അഞ്ചുമൂർത്തി മംഗലം ചോഴിയംകാട് അഷറഫലിയുടെ മകൻ മുഹമ്മദ്റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി എം ഇക്ബാൽ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ ഒന്നരയോടുകൂടിയാണ് അപകടം സംഭവിച്ചത്. വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ ജുമാ നമസ്ക്കാരത്തിന് ശേഷം സ്കൂളിലേക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.

ഇടിയുടെ അഘാതത്തിൽ വിദ്യാർത്ഥികളിൽ ഒരാൾ 20 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് പോയി. മറ്റൊരാൾ തെറിച്ച് കാറിന്റെ ചില്ലിൽ ഇടിച്ചതിന് ശേഷം റോഡരികിലേക്ക് പതിച്ചു. ട്വന്റി ഫോർ വാർത്താസംഘം സഞ്ചരിച്ച കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാറിന്റെ ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവൽ (26) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥികളുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തൃശുർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് ഇസാമിന്റെ ഉമ്മ: നസീമ. സഹോദരി: ഇഷ, മുഹമ്മദ് റോഷന്റെ ഉമ്മ: റംലത്ത്. സഹോദരങ്ങൾ: റഹീമതസ്നി, റഹ്ന നസ്റിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.