22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 12, 2024

മകനെ മർദ്ദിക്കുന്നത് തടയുന്നതിനിടയില്‍ പരിക്കേറ്റ വയോധികൻ മരിച്ചു: രണ്ടുപേർ അറസ്റ്റിൽ

Janayugom Webdesk
എറണാകുളം
August 21, 2022 2:35 pm

മകനെ മര്‍ദ്ദിക്കന്നത് തടയുന്നതിനിടയില്‍ പരിക്കേറ്റ വയോധികൻ മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലങ്ങോട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛൻ വിമൽ കുമാറിനെ മർദ്ദിച്ചത്.

ഇന്നലെ വെകുന്നേരം എറണാകുളം ആലങ്ങാടില്‍  7.30-ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദ്ദിച്ചു. ഇത്‌ തടയാനെത്തിയ വിമൽ കുമാറിനെ കൂടെയുണ്ടായിരുന്ന ഒരാൾ പിടിച്ചു തള്ളുകയും നെഞ്ചിൽ മർദ്ദനമേൽക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: father dies of injuries while stop­ping son from beat­ing: Two arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.