18 May 2024, Saturday

Related news

May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 11, 2024
May 11, 2024

ഇരുചക്ര വാഹനാപകടം: രണ്ട് വര്‍ഷത്തിനിടെ പൊലിഞ്ഞത് 5646

പി എസ് രശ്‌മി
തിരുവനന്തപുരം
February 17, 2023 11:00 pm

സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടത്തില്‍ രണ്ട് വര്‍ഷത്തിനിടെ നഷ്ടമായത് 5646 ജീവനുകള്‍. സ്ക്കൂട്ടര്‍ അപകടത്തില്‍ 1664 മരണവും ബൈക്ക് അപകടത്തില്‍ 3982 മരണവുമാണ് 2021 ജനുവരി ഒന്ന് മുതല്‍ ഈ വര്‍ഷം ജനുവരി ഒന്ന് വരെ സംഭവിച്ചത്. ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനാപകട മരണം ഉണ്ടായത് തിരുവനന്തപുരം ജില്ലയിലാണ്. 771 മരണം. വാഹനാപകടങ്ങളില്‍ മരണനിരക്കും കൂടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍റ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് മരണനിരക്ക് ഉയരുന്നതിന് പ്രധാനകാരണമായി മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കുന്നത്. 

സംസ്ഥാനത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ശരാശരി 40 ശതമാനത്തോളം ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടവയെന്നാണ് കണക്കുകള്‍. 2021 ജനുവരി ഒന്ന് മുതല്‍ ഈ വര്‍ഷം ജനുവരി ഒന്ന് വരെ സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെ­യ്തത് 77,458 വാഹനാപകടങ്ങളാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2022ല്‍ നടന്ന 57 ശതമാനം അപകടങ്ങളുടെയും കാരണം അമിതവേഗതയാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പ്രത്യേകിച്ച് യുവാക്കളുടെ അമിത വേഗവും അശ്രദ്ധവും അലക്ഷ്യമായുള്ള വാഹനമോടിക്കലുമാണ് അപകടത്തിന് പ്രധാന കാരണം. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുക,റോഡിന്റെ ശോച്യാവസ്ഥ, ഡ്രൈവറുടെ അശ്രദ്ധ, എതിരെ വരുന്ന ലൈറ്റിന്റെ അമിത പ്രകാശം എന്നിവയാണ് അപകടത്തിന്റെ മറ്റ് പ്രധാന കാരണങ്ങളായി മോട്ടോര്‍ വാഹനവകുപ്പ് കണക്കാക്കുന്നത്. 

ട്രാഫിക് നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിനൊപ്പം പൊലീസും എക്സൈസും സംയുക്തമായി പരിശോധന നടത്തി മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.
സേഫ് കേരള പദ്ധതിയുടെ കീഴില്‍ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കാമറകളും കണ്‍ട്രോള്‍ റൂമുകളും സജ്ജമായിക്കഴി‍ഞ്ഞു. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താനും ഇതു വഴി റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Eng­lish Sum­ma­ry: Two-wheel­er acci­dents: 5646 killed in two years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.