കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് മണിപ്പൂരിലെ അക്രമണങ്ങളിൽപ്പെട്ട് രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആദ്യ സംഭവത്തിൽ ജിരിബാം ജില്ലയിൽ ഹ്മാർ ഗോത്ര വംശജയായ ഒരു സ്ത്രീയെ മെയ്തി വിമതർ വെടിവച്ച് വീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും തീവച്ച് കൊലപ്പെടുത്തുകയും ചെയ്തതായി ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ സംഭവത്തിൽ ബിഷ്ണുപൂർ ജില്ലയിൽ പാഡിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന മെയ്തി വിഭാഗത്തിൽപ്പെട്ട സ്ത്രീയെ കുക്കി വിമതർ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ജിരിബാമിൽ 31 കാരിയായ സ്ത്രീയും അവരുടെ 3 കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മെയ്തി വിമതർ എന്ന് സംശയിക്കുന്നവർ മറ്റ് വീടുകളും തീയിട്ട് നശിപ്പിക്കുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് വിവരം. ഇയാളെ നൂല്‍പ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മെയ്തി വിമതര്‍ 3 കുട്ടികളുടെ അമ്മയെ അവരുടെ കാലില്‍ വെടി വച്ച് വീഴ്ത്തിയതിനാല്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഹ്‌മാം സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ഒരു പ്രസ്താവനയിൽ ആരോപിച്ചു.
പിന്നീട് അവരെ ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നും ഹ്‌മാര്‍ ഇന്‍പുയി ആരോപിച്ചു.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ത്രീയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുക്കി ആധിപത്യമുള്ള കാംഗ്‌പോക്പി ചുരാചന്ദ്പുര്‍ ജില്ലകളില്‍ വന്‍ കലാപങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.