23 January 2026, Friday

Related news

January 19, 2026
January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
December 30, 2025
December 26, 2025

സാമ്പത്തിക ഇടപാടുകള്‍ ചൊല്ലി തർക്കം: ഡൽഹി ആർ കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു

Janayugom Webdesk
ന്യൂഡൽഹി
June 18, 2023 10:07 am

ഡൽഹി ആർ കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആർ കെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നും ഇവരിലൊരാളാണ് വെടിവെച്ചതെന്നുമാണ് റിപ്പോർട്ട്. പ്രതികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

eng­lish summary;Two women were shot dead in Del­hi’s RK Puram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.