
ബ്രസീലിയൻ സംസ്ഥാനമായ ആമസോണാസിലെ കൊറി നഗരത്തിന് സമീപം രണ്ട് വയസ്സുകാരി പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ക്ലാര വിറ്റോറിയ എന്ന പെൺകുട്ടിയാണ് ദാരുണമായി മരിച്ചത്. കുടുംബത്തോടൊപ്പം നദീതീരത്തെ ഒരു ഫ്ലോട്ടിങ് (ജലത്തിന് മുകളിൽ ഒഴുകിനിൽക്കുന്ന) വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്.
വീടിന്റെ ഫ്ലോട്ടിങ് സ്ട്രക്ചറിലുണ്ടായിരുന്ന ഒരു ദ്വാരത്തിലൂടെ കുട്ടി അബദ്ധത്തിൽ നദിയിലേക്ക് വീഴുകയായിരുന്നു. വീടിന് ചുറ്റും വേലിയോ സുരക്ഷാ റെയിലുകളോ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. കുട്ടിയുടെ കഴുത്തിലേറ്റ ഗുരുതരമായ മുറിവുകളാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ ഉണ്ടായതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രാദേശിക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.