25 January 2026, Sunday

Related news

January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

രണ്ടു വയസുകാരി കസ്റ്റ‍ഡിയില്‍

Janayugom Webdesk
വാഷിങ്ടണ്‍
January 25, 2026 9:20 pm

മിനിയാപൊളിസിൽ വീണ്ടും രണ്ട് വയസുള്ള കുട്ടിയെ കസ്റ്റഡിയിലെടുത്ത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്. കുട്ടിയുടെ പിതാവിനൊപ്പമാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ഉടൻ മോചിപ്പിക്കണമെന്ന കോടതി ഉത്തരവ് അവഗണിച്ച് അവരെ ടെക്സാസിലേക്ക് കൊണ്ടു പോയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എൽവിസ് ജോയൽ ടിപ്പാൻ‑എച്ചെവേറി എന്മകൾ ക്ലോയി റെനാറ്റ ടിപ്പാൻ വില്ലാസിസിനെയുമാണ് കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. എൽവിസിന്റെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടരുകയും വാഹനത്തിന്റെ ചില്ലുകൾ തകർത്ത ശേഷം ജുഡീഷ്യൽ വാറണ്ടു പോലുമില്ലാതെ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും മിനിയാപൊളിസ് സിറ്റി കൗൺസിൽ അംഗം ജേസൺ ഷാവേസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് സമീപ ആഴ്ചകളിൽ കസ്റ്റഡിയിലെടുക്കുന്ന അഞ്ചാമത്തെ കുട്ടിയാണ് ക്ലോയി. മിനസോട്ടയിലെ പ്രീസ്കൂളിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേക്ക് വരികയായിരുന്ന അഞ്ച് വയസുകാരനെ കഴിഞ്ഞ ദിവസം ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുക്കുകയും ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തത് വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഐസിഇ കുട്ടികളെ ലക്ഷ്യം വച്ചിട്ടില്ലെന്നും കുട്ടിയുടെ അച്ഛനെയാണ് കസ്റ്റഡിയിലെടുത്തത് എന്നതായിരുന്നു ഈ വിഷയത്തിൽ ഐസിഇയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.