
ഫിലിപ്പീന്‍സിലെ അറോറയിൽ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രണ്ട് പേർ മരിച്ചു. പത്ത് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഫിലിപ്പീൻ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, മണിക്കൂറിൽ 185 കിലോമീറ്റർ മുതൽ 230 കിലോമീറ്റർ വരെ വേഗതയിലായിരുന്നു കാറ്റ് വീശിയത്. ഇതോടൊപ്പം പ്രദേശത്ത് ശക്തമായ മഴയും അനുഭവപ്പെട്ടു. ഇസബെല പ്രവിശ്യയിലെ സാന്റിയോഗായിൽ നിരവധി വീടുകൾ തകർന്നു എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതലിൻ്റെ ഭാഗമായി അധികൃതർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.