2 May 2024, Thursday

Related news

December 5, 2023
December 5, 2023
December 4, 2023
December 4, 2023
December 3, 2023
November 22, 2023
October 26, 2023
October 24, 2023
October 24, 2023
October 22, 2023

ഹൈകുയി ചുഴലിക്കാറ്റ്: തായ‍്‍വാനില്‍ 7,000 പേരെ ഒഴിപ്പിച്ചു

Janayugom Webdesk
തായ‍പേയ്
September 4, 2023 11:33 pm

ഹൈകുയി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തായ‍്‍വാനി­ല്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കിഴക്കൻ തീരത്ത് ടൈറ്റൂങ് കൗണ്ടിയിലാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 40 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാന,ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജന­ങ്ങളോട് വീട്ടില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

1,60,000 വീടുകളില്‍ വെെദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നാല് വർഷത്തിനിടെ തായ്‌വാനിൽ നേരിട്ട് ആഞ്ഞടിക്കുന്ന ആദ്യത്തെ വലിയ കൊടുങ്കാറ്റാണ് ഹൈകുയി. തായ്‌വാനിലെ തെക്കൻ, കിഴക്കൻ മേഖലകളാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. തലസ്ഥാനമായ തായ്‌പേയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് 7,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
ഹൈകുയിയുമായി ബന്ധപ്പെട്ട് ചെെനയിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Eng­lish Summary:Typhoon Haikui: 7,000 evac­u­at­ed in Taiwan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.