യു.എസില്‍ കൂടുതല്‍ മേഖലകളില്‍ ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയത് രാജ്യത്ത് ആശങ്ക ഉയര്‍ത്തി. മസാചൂസറ്റ്‌സ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമൊടുവില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. നിലവില്‍ പത്തിലേറെ സംസ്ഥാനങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെല്‍റ്റ വകഭേദം വ്യാപിച്ചതിന്റെ ഫലമായി നിരവധി സംസ്ഥാനങ്ങളില്‍ ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ, രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും യാത്രക്ക് തൊട്ടുമുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു. 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ എന്നും ബ്രിട്ടന്‍ അറിയിച്ചു.
english summary;U.S. in concerns of omicron
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.