കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് കോണ്‍ഗ്രസ് അംഗം ആന്‍ഡി ലെവിന്‍. ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും അസാധുവാകുന്നുവെന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ലെവിന്‍ പറഞ്ഞു. തൊഴിലാളികൾ ഒന്നിച്ചു നില്‍ക്കുമ്പോള്‍ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പരാജയപ്പെടുത്താനും പുരോഗതി കൈവരിക്കാനും ലോകമെമ്പാടും കഴിയുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ആൻഡി ലെവിൻ മിഷിഗണിലെ ഒമ്പതാമത് കോൺഗ്രസ് ഡിസ്ക്ട്രിന്റെ പ്രതിനിധിയാണ്. ഡൊമോക്രാറ്റിക് പാര്‍ട്ടി അംഗമാണ് ലെവിന്‍.
ENGLISH SUMMARY:U.S. legislator congratulates farmers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.