23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 17, 2024
November 17, 2024
November 12, 2024
October 31, 2024
September 19, 2024
September 19, 2024
September 6, 2024
April 4, 2024
March 17, 2024

ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈല്‍ പരീക്ഷണം ഇനിയില്ലെന്ന് യുഎസ്

Janayugom Webdesk
വാഷിങ്ടണ്‍
April 21, 2022 10:14 pm

ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ ഇനി പരീക്ഷിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇതോടെ ബഹിരാകാശ യുദ്ധങ്ങളുടെ സാധ്യതകളും ആശങ്കകളും ഒഴിവാകുമെന്നാണ് പ്രതീക്ഷ. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് ബഹിരാകാശ സേനാ താവളം സന്ദര്‍ശിക്കവെയായിരുന്നു കമലാ ഹാരിസിന്റെ പ്രഖ്യാപനം.

ഇത്തരം പരീക്ഷണങ്ങള്‍ ഏറെ അപകടകരമാണെന്ന് തിരിച്ചറിയുന്നതായും വിഷയത്തില്‍ വിവേകപൂര്‍ണമായ നടപടികള്‍ ഉറപ്പുനല്‍കുന്നതായും കമലാ ഹാരിസ് പറഞ്ഞു. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് നിറയുന്ന പ്രതിഭാസം വലിയ ആശങ്കയാണുണ്ടാക്കുന്നത്. മൂവായിരം കിലോമീറ്റര്‍ ദൂരത്തില്‍ വരെ അവ വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കമലാ ഹാരിസ് പറഞ്ഞു.

അടുത്തിടെ റഷ്യ മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹം തകര്‍ത്തിരുന്നു. വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് തിരികെ എത്തിക്കാനാവാത്ത സാഹചര്യത്തിലാണ് മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ശേഷിയുള്ളത്. ഇത്തരം ദൗത്യങ്ങള്‍ ബഹിരാകാശത്ത് വന്‍തോതില്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Eng­lish sum­ma­ry; U.S. says no more mis­sile tests to destroy satellites

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.