രാജസ്ഥാനിലെ ഉദയ്‍പൂരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുൾപ്പടെ മൂന്ന് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു.
മതമൗലികവാദത്തിന് അടിമകളായവരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവർക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നുമുള്ള നിലപാടിലാണ് എൻഐഎ.
കനയ്യലാലിന് വധഭീഷണിയുണ്ടെന്ന വിവരം കിട്ടിയിട്ടും സുരക്ഷ ഒരുക്കുന്നതിലും അനിഷ്ട സംഭവങ്ങൾ തടയുന്നതിലും പൊലീസ് വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി.
ഉദയ്പൂരിൽ കൊലപാതകം നടന്ന സ്ഥലത്തെ സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന എസ്എച്ച്ഒയ്ക്കും മറ്റ് രണ്ടു ഉദ്യോഗസ്ഥർക്കുമാണ് സസ്പെൻഷൻ. ഉദയ്പൂർ അഡീഷണൽ എസ്പിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഉദയ്പൂരിൽ സംഘർഷ സാധ്യതയ്ക്ക് അയവു വന്ന സാഹചര്യത്തിൽ കർഫ്യൂവിൽ പത്ത് മണിക്കൂർ നേരത്തേക്ക് ഇളവനുവദിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഇൻറർനെറ്റും പ്രദേശത്ത് പുനസ്ഥാപിച്ചു.
English summary;Udaipur Murder; Action against more police officers
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.