27 March 2024, Wednesday

Related news

February 19, 2024
January 30, 2024
January 30, 2024
December 29, 2023
December 1, 2023
November 15, 2023
October 30, 2023
October 27, 2023
October 25, 2023
October 19, 2023

വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം;പൊലിസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Janayugom Webdesk
കോഴിക്കോട്
August 11, 2022 7:40 pm

വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 16ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്ഐ എം നിജീഷ്, എഎസ്ഐ അരുൺ, സിപിഒ മാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു. സുഖമില്ലാത്ത കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ഒരു മണിക്കൂർ അവഗണിച്ചെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയത്. കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവനെ കസ്റ്റഡിയിൽ എടുത്തു വിട്ടയച്ചതിനു ശേഷം വടകര പൊലിസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്.

Eng­lish Sum­ma­ry: Vadakara cus­to­di­al death; The antic­i­pa­to­ry bail appli­ca­tion of the police offi­cers was adjourned for judgment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.