20 February 2026, Friday

Related news

February 19, 2026
February 18, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 10, 2026
February 9, 2026
February 8, 2026

കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലൂര്‍വിള ഡിവിഷനില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ ആരോപണം
Janayugom Webdesk
കൊല്ലം
November 21, 2025 12:06 pm

കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലൂര്‍വിള ഡിവിഷനില്‍ യുഡിഎഫ് വിമതസ്ഥാനാര്‍ത്ഥി. ഹംസത്ത്ബിവി കോണ്‍ഗ്രസിലെ മെമ്പര്‍ സ്ഥാനം രാജിവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയാണ് തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെന്ന് ഹംസത്ത് ആരോപിച്ചു കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഈ പത്രിക സമർപ്പണം കോൺഗ്രസിന്റെ ഗതികേടിന്റെ നേർ ചിത്രമാണ്.ഹംസത്ത് നീതി നിഷേധിക്കപ്പെട്ട കോൺഗ്രസിലെ പ്രതിനിധികളിൽ ഒരാളാണ്. തന്നെ സ്ഥാനാർത്ഥിയാക്കാൻ ബിന്ദു കൃഷ്ണ ഉൾപ്പെടുന്ന വിഭാഗം തയാറായില്ല.

ഏ‍ഴ് പേർ അടങ്ങുന്ന സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്ന ആരോടും നിലവിലെ സ്ഥിതി വിശദീകരിച്ചില്ല. ബാഹ്യ ശക്തികളുടെ ഇടപ്പെടലിൽ പ്രദേശവുമായി ബന്ധമില്ലാത്ത ആളെ സ്ഥാനാർത്ഥിയാക്കി. തന്നെ അപമാനിച്ചു താൻ പണം വാങ്ങി സെറ്റിൽ ചെയ്യാൻ തയാറായി എന്ന് വരെ പ്രചരിപ്പിച്ചു. പക്ഷേ ജനങ്ങൾക്ക് തന്നെ അറിയാമെന്ന് ഹംസത്ത് ബീവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.