18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 23, 2024

കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ബിജെപിക്കെതിരല്ല; സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാനാണ് അവര്‍ക്ക് താത്പര്യമെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 30, 2024 3:30 pm

യുഡിഎഫ് എംപിമാര്‍ കേരളത്തോട് നിതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയല്ല, കേരള സര്‍ക്കാരിനെ കുറ്റം പറയാനായിരുന്നു യുഡിഎഫ് എംപിമാര്‍ക്ക് താത്പര്യം. സംസ്ഥാനം മുന്നോട്ട് പോകാതിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞുരാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന ബിജെപി നിലപാടിനെയും, അതിനെ എതിര്‍ക്കാത്ത കോണ്‍ഗ്രസ് നിലപാടും തുറന്നുകാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കം.

മോഡിയെ മാറ്റിനിര്‍ത്താനാണ് കഴിഞ്ഞ തവണ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് നല്‍കിയത്.എന്നാല്‍ കേരളീയരോട് ശരാശരി നീതി പോലും യുഡിഎഫ് എംപിമാര്‍ കാണിച്ചില്ലെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി. രാജ്യം അപകടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നിശബ്ദത പാലിച്ചു. വ്യക്തമായ നിലപാടെടുത്തത് ഇടതുപക്ഷം മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രത്തെ അപകടാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉള്ള നിലപാട് ആയിരിക്കും ഇത്തവണ ജനങ്ങള്‍ കൈക്കൊള്ളുക. അത് ഇടതുപക്ഷ അനുകൂല നിലപാടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തിരുവനന്തപുരം മണ്ഡലത്തില്‍ തുടക്കമായി.

Eng­lish Summary:
UDF MPs in Ker­ala not against BJP; Chief Min­is­ter said that they want to blame the state government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.