24 December 2025, Wednesday

Related news

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025

ഇൻഫ്ലുവൻസറെ കൊല്ലുമെന്ന് യുഡിഎഫ് ഭീഷണി

Janayugom Webdesk
കോഴിക്കോട്
December 17, 2025 10:14 pm

ചാത്തമംഗലം വെള്ളലശേരിയിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകരുടെ ഭീഷണി. ആഹ്ലാദ പ്രകടനം നടത്തിയ സംഘം ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ഭീഷണി മുഴക്കിയത്. വീടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. ചെറിയ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്തുള്ളപ്പോഴാണ് ഇവിടേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ആഹ്ലാദ പ്രകടനം നടത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റീന പറഞ്ഞു. 

വീട്ടിൽ കയറി വെട്ടുമെന്നായിരുന്നു ഭീഷണിയെന്നും ഇവർ വ്യക്തമാക്കുന്നു. എൽഡിഎഫ് ബൂത്ത് ഏജന്റായി റീന ഇരുന്നിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമാണുള്ളതെന്നും ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും അവർ പറഞ്ഞു. സിസിടിവി ദൃശ്യം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. റീനാസ് കലവറ എന്ന പേജിലൂടെ ശ്രദ്ധേയയായ റീന നിരവധി ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലൂൻസറാണ്. 

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.