23 January 2026, Friday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

യുവേഫ ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍

Janayugom Webdesk
മ്യൂണിക്ക്
April 20, 2023 5:40 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം ക്വാര്‍ട്ടറില്‍ മത്സരം 1–1ന് സമനിലയിലായെങ്കിലും ആദ്യ പാദത്തിന്റെ ഗോള്‍ശരാശരിയില്‍ സിറ്റി സെമിയിലേക്ക് കടക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4–1ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്.
സിറ്റിക്കായി 57-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടും ബയേണിനായി 83-ാം മിനിറ്റില്‍ ജോഷ്വാ കിമിച്ചുമാണ് ഗോള്‍ നേടിയത്. 

ചെല്‍സിയെ തകര്‍ത്തെത്തുന്ന റയല്‍ മാഡ്രിഡിനെയാണ് സെമിയില്‍ സിറ്റിക്ക് നേരിടാനുള്ളത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സിറ്റിയും റയലും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഏറ്റമുട്ടുന്നത്. കഴിഞ്ഞ തവണ നടന്ന ആദ്യപാദ സെമിയില്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ റയലിനെ 4–3ന് പരാജയപ്പെടുത്തിയ സിറ്റി പക്ഷേ രണ്ടാംപാദ മത്സരത്തില്‍ 3–1ന്റെ അവിശ്വസനീയമായ തോല്‍വി വഴങ്ങി പുറത്താകുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കയെ പിന്തള്ളി ഇന്റര്‍ മിലാന്‍ സെമിയില്‍. ആദ്യപാദത്തില്‍ 2–0 ജയിച്ച ഇന്റര്‍ മിലാന്‍ രണ്ടാം പദത്തില്‍ ബെന്‍ഫിക്കയോട് 3–3ന് സമനില വഴങ്ങുകയായിരുന്നു. പക്ഷേ 5–3 എന്ന അഗ്രിഗേറ്റ് സ്‌കോറിന്റെ മികവില്‍ സെമി ഉറപ്പിക്കുകയായിരുന്നു. നിക്കോളോ ബരെല്ല, ജോക്വിന്‍ കൊറേയ എന്നിവരാണ് ഇന്ററിന്റെ ഗോള്‍ നേടിയത്. സെമിയില്‍ മിലാന്‍ ഡാര്‍ബിക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. മെയ് ഒമ്പതിനാണ് എ സി മിലാന്‍— ഇന്റര്‍ മിലാന്‍ മത്സരം. സെമിഫൈനല്‍ ഇന്റര്‍ മിലാന്‍-എസി മിലാന്‍ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ്.

Eng­lish Sum­ma­ry; UEFA Cham­pi­ons League; Man­ches­ter City in the semi-finals
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.