10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 5, 2025
January 5, 2025
January 4, 2025

യുജിസി ചട്ടഭേദഗതി: നിയമനടപടിക്ക് കേരളം

Janayugom Webdesk
തിരുവനന്തപുരം
January 9, 2025 11:33 pm

ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമനടപടിക്ക് കേരളം. സംസ്ഥാന സർക്കാർ പണം മുടക്കുന്ന സർവകലാശാലകളെ ചാൻസലർമാരിലൂടെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢനീക്കത്തിന്റെ ആദ്യപടിയായുള്ള യുജിസി മാർ​ഗരേഖ പരിഷ്കരണത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള പ്രാഥമിക ആലോചനകള്‍ നടന്നുവരികയാണ്. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് മാർഗരേഖയെ ചോദ്യംചെയ്ത് നിയമവഴിക്ക് പോകാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. 

വൈസ് ചാൻസലർ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദേശം സർവകലാശാല ഭരണതലപ്പത്തേക്ക് സംഘ്പരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്ക് വഴിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെ കേന്ദ്ര സർക്കാർ താല്പര്യ പ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് നിയമനടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.