
പുതുവത്സരാഘോഷങ്ങൾക്കിടെ ഖേഴ്സൺ മേഖലയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി കരിങ്കടൽ തീരത്തെ ഖോർലിയിലുള്ള ഒരു കഫേയ്ക്കും ഹോട്ടലിനും നേരെയാണ് മൂന്ന് യുക്രെയ്ൻ ഡ്രോണുകൾ പതിച്ചത്. ആക്രമണത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഖേഴ്സൺ ഗവർണർ വ്ളാഡിമിർ സാൽഡോ അറിയിച്ചു.
അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായതെന്ന് ഗവർണർ വ്യക്തമാക്കി. അതേസമയം, പുതുവത്സര രാത്രിയിൽ റഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 168 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മോസ്കോ, ക്രൈമിയ, ക്രാസ്നോദർ തുടങ്ങിയ മേഖലകളിലാണ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകൾ വെടിവച്ചിട്ടത്. ഡ്രോൺ ഭീഷണിയെത്തുടർന്ന് തെക്കൻ-മധ്യ റഷ്യയിലെ നിരവധി വിമാനത്താവളങ്ങൾ മണിക്കൂറുകളോളം അടച്ചിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.