26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

June 14, 2024
September 5, 2023
July 16, 2023
July 12, 2023
June 27, 2023
June 24, 2023
May 3, 2023
March 18, 2023
February 21, 2023
October 15, 2022

ഉക്രെയ്ന്‍ അധിനിവേശം: സമൂഹമാധ്യമങ്ങള്‍ക്ക് റഷ്യയും വിലക്കേര്‍പ്പെടുത്തി

Janayugom Webdesk
മോസ്‌കോ
March 5, 2022 12:15 pm

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് റഷ്യയ്ക്ക് വിവിധ രാജ്യങ്ങള്‍ സാമ്പത്തിക, സമൂഹമാധ്യമ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതിനുപിന്നാലെ രാജ്യത്ത് സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക്, യൂട്യൂബ്,ട്വിറ്റർ എന്നീ ആപ്പുകളാണ് റഷ്യ വിലക്കിയത്. ഫേസ്ബുക്ക് പ്ലാറ്റ് ഫോമിൽ റഷ്യൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നടപടി. ഫേസ്ബുക്കിനും സഹോദര കമ്പനിയായ ഇൻസ്റ്റഗ്രാമിനും ഉൾപ്പടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇത്തരം നിയന്ത്രണങ്ങൾ വിവരങ്ങൾ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും റഷ്യൻ മാദ്ധ്യമങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനത്തെ ലംഘിക്കുകയാണെന്നും റഷ്യൻ കമ്മ്യൂണിക്കേഷൻ റഗുലേറ്റർ അതോറിറ്റി വ്യക്തമാക്കി.
2020 ഒക്ടോബർ മുതൽ റഷ്യൻ മാദ്ധ്യമങ്ങളോട് ഫെയ്സ്ബുക്ക് വിവേചനം കാണിക്കുകയാണെന്നും ഇതിനെതിരെ 26 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻ റഗുലേറ്റർ അതേറിറ്റി കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തി അല്പസമയത്തിന് ശേഷം തന്നെ ട്വിറ്ററിനും വിലക്ക് ഏർപ്പടുത്തുകയായിരുന്നു. നേരത്തെ തന്നെ ട്വിറ്ററിന്റെ പല സേവനങ്ങളും റഷ്യയിൽ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് ട്വിറ്ററിനും വിലക്ക് ഏർപ്പെടുത്തുന്നതായി റഷ്യ വ്യക്തമാക്കിയത്. തുടർന്ന് മറ്റ് ആപ്പുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി റഷ്യ സ്ഥിരീകരിക്കുകയായിരുന്നു.
റഷ്യൻ സൈനികർക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കഠിനമായ ജയിൽ ശിക്ഷ നടപ്പാക്കുന്ന നിയമത്തിൽ വ്‌ളാഡിമിർ പുടിൻ ഒപ്പ് വെച്ചിരുന്നു. സൈന്യത്തെ കുറിച്ചുള്ളത് തെറ്റായ വാർത്തകളാണെന്ന് അറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്നവർക്ക് പുതിയ നിയമ നിർമാണത്തിലൂടെ വ്യാജവാർത്തകളുടെ വ്യാപ്തിയും കണ്ടന്റുകളിലെ സ്വഭാവവുമനുസരിച്ച് ജയിൽ ശിക്ഷയുടെ കാലാവധിയും പിഴത്തുകയുടെ വലിപ്പവും മാറിവരുമെന്നാണ് റിപ്പോർട്ടുകൾ.

Eng­lish Sum­ma­ry: Ukraine inva­sion: Rus­sia bans social media

You may like this video also

TOP NEWS

November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.