
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആക്രമണം നടത്തിയത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അത് ശെരിയായ നടപടിയല്ലെന്നും ട്രംപ് വ്യക്തമാക്കി. പുട്ടിനിൽ നിന്ന് താൻ വിവരം അറിഞ്ഞു. തനിക്ക് വളരെയധികം ദേഷ്യം തോന്നിയെന്നും ട്രംപ് പ്രതികരിച്ചു. ആക്രമിക്കുമ്പോള്‍ തിരിച്ചക്രമിക്കുന്നത് സമ്മതിക്കാം എന്നാല്‍ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നത് ശെരിയല്ല. ഇതൊന്നും ചെയ്യാൻ പറ്റിയ ശരിയായ സമയമല്ല ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവിന്റെ ആരോപണം. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമാണെന്നും ലാവ്‍റോവ് പറഞ്ഞിരുന്നു. എന്നാൽ ആക്രമണം നടത്തിയെന്ന വാർത്തകൾ യുക്രെയ്ൻ നിഷേധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.