8 May 2024, Wednesday

Related news

April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 18, 2023

റഷ്യ നാടുകടത്തിയ ഉക്രെയ‍്ന്‍ കുട്ടികള്‍ ബെലാറൂസില്‍

തിരികെയത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഒലീന സെലന്‍സ്‍ക
Janayugom Webdesk
കീവ്
September 20, 2023 9:46 pm

ഉക്രെയ‍്നില്‍ നിന്ന് റഷ്യ നാടുകടത്തിയ കുട്ടികള്‍ ബെലാറൂസിലാണെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുട്ടികളെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ലോകനേതാക്കളോട് ഉക്രെയ‍്ന്‍ അഭ്യര്‍ത്ഥിച്ചു. നാടുകടത്തപ്പെട്ട 50 ഓളം കുട്ടികള്‍ ബെലാറൂസ് ഫ്ലാഗിന് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങള്‍ രാജ്യത്തെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടതിന് പിന്നാലെയാണ് ഉക്രെയ‍ന്റെ പ്രഥമ വനിത ഒലീന സെലന്‍സ്‍കയുടെ അഭ്യര്‍ത്ഥന. 19,000 ലധികം കുട്ടികളെ റഷ്യയിലേക്കോ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്കോ നിര്‍ബന്ധിതമായി മാറ്റുകയോ നാടുകടത്തുകയോ ചെയ്തതായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ച സെലന്‍സ്ക പറഞ്ഞു. ഇതുവരെ 386 പേരെ മാത്രമാണ് തിരികയെത്തിച്ചത്.
അവരുടെ മാതാപിതാക്കള്‍ക്കും രാജ്യത്തിനും അവരെ ആവശ്യമില്ലെന്ന് കുട്ടികളോട് പറഞ്ഞിരിക്കുന്നു. അവര്‍ ഇനി റഷ്യന്‍ പൗരന്മാരാണെന്നും കുട്ടികളോട് പറഞ്ഞിട്ടുണ്ടെന്നും സെലന്‍സ്ക കൂട്ടിച്ചേര്‍ത്തു.
ഡൊണട്സ്ക്, ലുഹാന്‍സ്ക്, സപ്പോരീഷ്യ മേഖലകളില്‍ നിന്ന് 6000 ത്തോളം ഉക്രെയ‍്ന്‍ കുട്ടികളെയാണ് റഷ്യ നാടുകടത്തിയത്. ബെലാറസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ബെൽറ്റ പ്രസിദ്ധീകരിച്ചവയില്‍ 50 ഓളം ഉക്രെയ‍്ന്‍ കുട്ടികള്‍ ചുവപ്പും പച്ചയും കലര്‍ന്ന ബെലാറൂസിന്റെ പതാക കയ്യില്‍ പിടിച്ചിരിക്കുന്നതും സല്യൂട്ട് ചെയ്യുന്നതുമായ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. മൂന്നാഴ്ച അവധിക്ക് കുട്ടികൾ രാജ്യത്തെത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാക്ക്‌പാക്കുകളും സ്യൂട്ട്‌കേസുകളും കൊണ്ട് ട്രെയിനിൽ നിന്ന് ഇറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങളും ബെല്‍റ്റ പുറത്തുവിട്ടിട്ടുണ്ട്.
പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ പിന്തുണയുള്ള ഒരു ബെലാറഷ്യൻ ചാരിറ്റിയാണ് ഈ സംരംഭം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഈ സുപ്രധാന മാനുഷിക പദ്ധതി തുടരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ബെലാറഷ്യൻ ജനത റഷ്യയുടെ പുതിയ പ്രദേശങ്ങളിലെ തകർന്ന നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു, ചാരിറ്റി മേധാവി അലക്സി തലായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടികളെ നിര്‍ബന്ധിതമായി നാടുകടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും റഷ്യയിലെ കുട്ടികളുടെ അവകാശ കമ്മിഷണർ മരിയ എൽവോവ‑ബെലോവയ്ക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Eng­lish sum­ma­ry; Ukrain­ian chil­dren deport­ed by Rus­sia are in Belarus

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.