23 January 2026, Friday

കശ്മീരിലെ മനുഷ്യാവകാശം അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്ന് യുഎൻ

web desk
ജനീവ
March 25, 2023 9:38 pm

കശ്മീരി മനുഷ്യാവകാശ സംരക്ഷകർക്കെതിരായ അടിച്ചമർത്തൽ ഇന്ത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. അവർക്കെതിരെ ആരംഭിച്ച എല്ലാ അന്വേഷണങ്ങളും പുറത്തുവിടാനും യുഎൻ പ്രത്യേക റിപ്പോർട്ടർ മേരി ലോലർ ആവശ്യപ്പെട്ടു. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകൻ ഖുറം പർവേസിനെ എൻഐഎ അറസ്റ്റ് ചെയ്തതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ലോലറിന്റെ പ്രസ്താവന.

ഇന്ത്യൻ അധികാരികൾ കശ്മീരി സമൂഹത്തിനെതിരെ ദീർഘകാല അടിച്ചമർത്തൽ ശക്തമാക്കുന്നതായി തോന്നുന്നു. രാജ്യം അതിന്റെ മനുഷ്യാവകാശ ബാധ്യതകളെ മാനിക്കുകയും അവ ലംഘിക്കാതിരിക്കാന്‍ ഉത്തരവാദിത്തം വഹിക്കുകയും വേണം. കശ്മീരി മനുഷ്യാവകാശ സംരക്ഷകരെ വിട്ടയക്കാനും അന്വേഷണം അവസാനിപ്പിക്കാനും ലോലര്‍ ആവശ്യപ്പെട്ടു.

അതേസമയം കശ്മീര്‍ ആസ്ഥാനമായുള്ള ചില എൻ‌ജി‌ഒകളും ട്രസ്റ്റുകളും ലഷ്‌ബ്-ഉൾ‑മുജാഹിദീൻ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് കേസെന്ന് എൻഐഎ അവകാശപ്പെട്ടു.

 

Eng­lish Sam­mury: UN calls for India must stop sup­press­ing human rights in Kashmir

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.