
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള കലാവസ്ഥാ ഉച്ചകോടി- സിഒപി 30 ബ്രസീലിലെ ബെലെമില്‍ തുടങ്ങി. ബ്രസീല്‍ പ്രസിഡന്റ് ലൂല ഡ സില്‍വ ഉദ്ഘാടനം ചെയ്തു.പാരീസ് ഉടമ്പടി പ്രകാരം ഹരതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് യുഎന്‍ കാലാവസ്ഥാ വ്യതിയാന എക്സിക്യൂട്ടീവ് സെക്രട്ടരി സൈമണ്‍ സ്റ്റൈല്‍ പറഞ്ഞു.
ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ആഗോളതാപന വർധന 2.5 ഡിഗ്രി സെൽഷ്യസ് കവിയാതിരിക്കാനും 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനും ശ്രമിക്കണമെന്ന പാരിസ് ഉടമ്പടി ലക്ഷ്യം വികസിത രാജ്യങ്ങളുടെ നിസ്സഹകരണം കാരണം സാധ്യമായിട്ടില്ല. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ വികസിത രാജ്യങ്ങൾ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും വികസിത രാജ്യങ്ങൾ തള്ളാനാണ് സാധ്യത.
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ ഉച്ചകോടി- സിഒപി 30 ബ്രസീലിലെ ബെലെമിൽ തുടങ്ങി. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഉദ്‌ഘാടനം ചെയ്‌തു.പാരിസ് ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് യുഎൻ കാലവസ്ഥാ വ്യതിയാന എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്‌റ്റെൽ പറഞ്ഞു.ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
ആഗോളതാപന വർധന 2.5 ഡിഗ്രി സെൽഷ്യസ് കവിയാതിരിക്കാനും 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനും ശ്രമിക്കണമെന്ന പാരിസ് ഉടമ്പടി ലക്ഷ്യം വികസിത രാജ്യങ്ങളുടെ നിസ്സഹകരണം കാരണം സാധ്യമായിട്ടില്ല. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ വികസിത രാജ്യങ്ങൾ കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും വികസിത രാജ്യങ്ങൾ തള്ളാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.