ഉപരോധങ്ങളില്‍ നിന്ന് മാനുഷിക സഹായത്തെ ഒഴിവാക്കുന്ന പ്രമേയത്തിലെ യുഎന്‍ സുരക്ഷാ സമിതി വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎസും അയര്‍ലന്‍ഡും സംയുക്തമായി അവതരിപ്പിച്ച കരട് പ്രമേയം ഇന്ത്യ ഒഴികെ സമിതിയിലെ മറ്റെല്ലാ അംഗങ്ങളും അംഗീകരിച്ചു.
ഉപരോധം ഒഴിവാക്കാന്‍ മനുഷ്യാവകാശ സംഘടനകളായും സിവില്‍ സൊസെെറ്റി ഗ്രൂപ്പുകളായും മാറുന്ന തീവ്രവാദ സംഘടനകളെ സംബന്ധിച്ച ആശങ്കയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണമായി യുഎന്‍ സ്ഥിര പ്രതിനിധി രുചിര കാംബോജ് സഭയെ അറിയിച്ചത്.
നിരോധിത സംഘടനകള്‍ക്ക് മാനുഷിക സഹായം നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് രുചിര കാംബോജ് പറഞ്ഞു.
English Summary: UN resolution: India abstains again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.