സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. ഇത് അഞ്ചാം തവണയാണ് കേസ് മാറ്റി. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. കേസ് പഠിക്കാനായി വീണ്ടും മാറ്റിയിരിക്കുകയാണ്. ജനുവരി 15ന് യുഎഇ പ്രാദേശിക സമയം രാവിലെ 8ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് വിവരം.
1.5 കോടി റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷ ജൂലൈ 2ന് റദ്ദാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് കോടതി തീരുമാനം എടുക്കേണ്ടത്. ഇതിന്റെ വാദമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു. ഏതാനും ദിവസം മുമ്പ് കേസിൽ വാദം നടന്നിരുന്നു. പിന്നീട് കേസ് വീണ്ടും പരിഗണിച്ചെങ്കിലും കോടതി ചേരാത്തതിനാൽ കേസ് പരിഗണിച്ചിരുന്നില്ല. ഇരുഭാഗത്തിന്റെയും അഭിഭാഷകർ നിയമസഹായ വിദഗ്ധരും ഇന്ന് കോടതിയിൽ എത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും കേസ് മാറ്റിവയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.